ആരോ പറഞ്ഞ് കേട്ടത്.... മസാല ചേര്‍ത്ത്... കുന്നുകളും മലകളും പച്ചപ്പുല്‍മേടുകളും കാടും മേടും ഒക്കെയുള്ള പ്രകൃതിരമണീയമായ ഞങ്ങളുടെ നാട്. പ്രകൃതി... അതെങ്ങനെയായാലും... പ്രേതങ്ങള്‍ക്കെന്തിരിക്കുന്നു...!!!?? എന്തായാലും ഇങ്ങനെയുള്ള ഞങ്ങളുടെ നാട്ടിലെ ഒരു കാട്ടു പ്രദേശം. വല്ലപ്പോഴും മാത്രം മനുഷ്യനെ കാണാന്‍ കഴിയുന്ന നാടിന്റെ മൂല. അവിടെ സ്ഥിരമായി പോകാറുള്ളത് ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന കള്ള് ചെത്തുകാരന്‍ കുട്ടപ്പന്‍ മാത്രം. കാരണം അവിടെ കുറെ പനകള്‍ ഉണ്ട്... ചെത്താന്‍. നാട്ടിലെ അറിയപ്പെടുന്ന ഒരു ധൈര്യശാലിയാണ് ഈ പറയുന്ന കുട്ടപ്പന്‍. അതുകൊണ്ട് തന്നെയാണ് അദ്ദേഹം മാത്രം കാടിനോട് സമമായ ആ പ്രദേശത്ത് പോയി യക്ഷിപ്പനകള്‍ പോലെ നില്‍ക്കുന്ന ആ പനകള്‍ക്ക് മുകളില്‍ കയറി കള്ളെടുക്കാന്‍ തുനിയുന്നതും. അവിടുത്തെ കള്ളിന് പ്രത്യേക ഒരു സുഖമാണ് എന്ന് നാട്ടുകാരുടെ സര്‍ട്ടിഫിക്കേറ്റും ഉള്ളതാണ്. എന്നാല്‍ ഒരു നാള്‍....!!! ഒരു വൈകുന്നേരമാണ് ജനം അറിയുന്നത്... കുട്ടപ്പന്‍ ആ കാട്ട് പ്രദേശത്ത് ഒരു പനക്ക് ചുവട്ടില്‍ മരിച്ചു കിടക്കുന്നു. ജനം അങ്ങോട്ട് ഓടിയടുത്തു...! ഒന്ന് പോയി ചത്തു കിടക്കുന്ന കുട്ടപ്പനെ കാണാന്‍ ആഗ്രഹിച്ച പലരേയ...