Thursday, January 15, 2009

ട്രയിനില്‍ നിന്നൊരു പ്രേതം (2-‍ാം ഭാഗം)

കണ്ണു തുറന്നപ്പോള്‍ ഞാന്‍ ഒരു ബെഡ്ഡിലാണ്. എന്താണെനിക്ക് സംഭവിച്ചത്? എവിടെയാണ് ഞാനിപ്പോള്‍? ഞാന്‍ സ്ഥലമെല്ലാം ഒന്ന് നിരീക്ഷിച്ചു. ഹോസ്പിറ്റലിലെ ഒരു ബെഡ്ഡിലാണ് ഞാന്‍. മോര്‍‌ച്ചറിക്കുള്ളില്‍ നില്‍ക്കുന്ന റിജോയെ ഞാന്‍ കണ്ടതാണ്. അതിനു ശേഷം എനിക്കൊന്നും ഓര്‍മ്മയില്ല. ഒന്നും മനസിലാവുന്നില്ല. പക്ഷെ ഒന്ന് എനിക്കുറപ്പാണ്. മോര്‍ച്ചറിക്കുള്ളില്‍ ഞാന്‍ റിജോയെ കണ്ടു. എന്റെ കണ്‍‌മുന്നില്‍ പിടഞ്ഞു മരിച്ച റിജോയെ, ഞാന്‍ മോര്‍ച്ചറിക്കുള്ളില്‍ ജീവനോടേ കണ്ടു. ഉള്ളില്‍ വീണ്ടൂം ഭയത്തിന്റെ കണികകള്‍ക്ക് ജീവന്‍ വച്ചു. പേടിയോടേ ഞാന്‍ ചുറ്റും കണ്ണോടിച്ചു. എഴുന്നേല്‍ക്കാന്‍ നോക്കിയെങ്കിലും തലയിലെ വല്ലത്ത ഒരു പെരുപ്പ് എന്നെ എഴുന്നേല്‍ക്കാന്‍ സമ്മതിച്ചില്ല.

പെട്ടന്നാണ്... മുറിയുടെ വാതില്‍... ഒരു വല്ലാത്ത ശബ്ദത്തോടെ തുറക്കപ്പെട്ടത്.
ഒരു നഴ്സ് റൂമിലേക്ക് കടന്നു വന്നു.

എന്താണെനിക്ക് സംഭവിച്ചത്? എന്നെ ആരാണിവിടെ എത്തിച്ചത്?“

നഴ്‌സ് എന്നെ നോക്കി ഒന്ന് ചിരിച്ചു. പിന്നെ പറഞ്ഞു.
“ഇത്ര പേടിയാണെങ്കില്‍ പിന്നെ എന്തിനാണ് മോര്‍ച്ചറി കാണാന്‍ പോയത്?”

“മോര്‍ച്ചറിയില്‍ ഞാനൊരാളെ കണ്ടു...! അയാളെ കണ്ടാണ് ഞാന്‍ പേടിച്ചത്... അല്ലാതെ മോര്‍ച്ചറി കണ്ടല്ലാ...!!”

നഴ്‌സ് ഒന്ന് ആക്കി ചിരിച്ചു. “ങ്ഹും....!!“

“അല്ലാ... എനിക്ക് പോകണം...!!”

എന്റെ പേടി നിറഞ്ഞ വാക്കുകള്‍ കേട്ട്,
എന്തോ മരുന്നുകള്‍ നോക്കുന്നതിനിടയില്‍ നഴ്‌സ് എന്നെ വല്ലാത്തൊരു നോട്ടം നോക്കി. “ഇപ്പോ ഏതായാലും പോകാന്‍ നോക്കണ്ടാ...!! തലക്ക് നല്ല ഭാരം പോലെ തോന്നുന്നില്ലേ..!! അതൊന്ന് ഓകെ ആവട്ടെ. എന്നിട്ട് ബില്ലും കൊടുത്ത് പൊയാല്‍ മതി...!”

നഴ്‌സ് ഇത്രയും പറഞ്ഞ് അവിടുത്തെ ഷെല്‍‌ഫിലിരുന്ന എന്തൊക്കെയോ മരുന്നുമെടുത്ത് പുറത്തേക്ക് കടന്നു പോയി. ആ റൂമില്‍, തനിച്ച് ആയിരിക്കാന്‍ തന്നെ എനിക്ക് പേടി തോന്നി. എന്താണ് ചെയ്യേണ്ടത് എന്നറിയില്ലാ. ഇവിടെ ഇങ്ങനെ കിടക്കാനും.. എന്നാല്‍ പുറത്തേക്ക് ഇറങ്ങി പോകാനും... എല്ലാത്തിനും ഭയം എതിരാളിയായി നില കൊണ്ടു. താന്‍ കാണാനായി വന്ന അമ്മാവന്‍ ഇവിടെ എവിടെയാണാവോ...??? എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നുമില്ലാ.

വീണ്ടൂം ആരോ വാതില്‍ പതിയെ തുറക്കുന്നു. ഉള്ളില്‍ വീണ്ടൂം വല്ലാണ്ട് പേടി തോന്നി. ആരാവും....??? പെട്ടന്ന്.... തുറന്ന വാതിലിലൂടെ അതാ വീണ്ടൂം..... അവന്‍... റിജോ...!!! ഞാന്‍ അലറിക്കരഞ്ഞു....!! പക്ഷെ ശബ്‌ദം തോണ്ടയില്‍ തന്നെ കുരുങ്ങി....!!! ഓര്‍മ്മ മങ്ങി....!!

പിന്നെ എനിക്കോര്‍മ്മ വരുമ്പോള്‍ ഏതോ ഡോക്‍ടര്‍മാര്‍ എനിക്കു ചുറ്റും ഉണ്ട്. ഒപ്പം ഞാന്‍ കണ്ടു... അതാ മുറിയുടെ മൂലക്ക് അതാ ഭിത്തിയില്‍ അവന്‍ ചാരി നില്‍ക്കുന്നു... “റിജോ...!”

റിജോയുടെ നേരെ കൈ ചൂണ്ടി കൊണ്ട് ഞാന്‍ അലറി...!!! “പ്രേതം.... പ്രേതം....!!!”

ഡോക്‍ടര്‍മാര്‍ എന്നെ പിടിച്ചു നിറുത്തി....!!!!

“എന്താണ് താങ്കളുടെ പ്രശ്നം...???” ആരോ ചോദിച്ചു....!!!

എനിക്ക് പറയാന്‍ “പ്രേതം പ്രേതം” എന്ന അലറിച്ച അല്ലാതെ മറ്റൊന്നുമില്ലായിരുന്നു.

പെട്ടന്ന് റിജോ റൂമില്‍ നിന്നും പുറത്തേക്ക് പോയി. എന്റെ കരച്ചില്‍ ഞാന്‍ ഏങ്ങി ഏങ്ങി നിറുത്തി. അപ്പോഴും എന്റെ ശരീരം വിറച്ചു കൊണ്ടിരുന്നു. എല്ലാവരേയും ഞാന്‍ പേടിയോടെ നോക്കി. എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കുന്നു.

“ഇനി പറ... താങ്കളുടെ പ്രശ്നം എന്താണ്...???” ഒരു ഡോക്ടര്‍ ചോദിച്ചത് ഞാന്‍ കേട്ടു.

പേടിയുടെ അകമ്പടിയോടേ ഞാന്‍ എനിക്ക് ട്രയിന്‍ യാത്ര മുതല്‍ ഉണ്ടായ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു....!!! എല്ലാം സശ്രദ്ധം കേട്ടിരുന്ന ഡോക്‍ടര്‍മാര്‍... കുറച്ച് നേരം ഒന്നും മിണ്ടാതെ തമ്മില്‍ തമ്മില്‍ നോക്കി...!! പിന്നെ എല്ലാവരും ചേര്‍ന്ന് ഒരു പൊട്ടിച്ചിരി അയിരുന്നു....!! ഞാന്‍ വീണ്ടും വല്ലാണ്ട് ഭയന്നു. എനിക്കു ചുറ്റും നില്‍ക്കുന്നവര്‍ എല്ലാം പ്രേതങ്ങളാണെന്ന് എനിക്ക് തോന്നി....!!!

പിന്നെ ഒരു ഡോക്‍ടര്‍ പറഞ്ഞു തുടങ്ങി...!! “അതേയ്... സുഹൃത്തേ..., താങ്കള്‍ക്ക് ഈ റിജോയുടെ കുടുംബകഥകളെകുറിച്ച് എന്തൊക്കെ അറിയാം...???

“ഇല്ലാ... എനിക്കൊന്നും അറിയില്ലാ...!!” ഞാന്‍ സംശയത്തോടെ പറഞ്ഞു...!!!

“എന്നാള്‍ കേട്ടോളൂ....!!! ശരിയാണ് താങ്കള്‍ പറഞ്ഞത്...!!! റിജോ എന്നയാള്‍ ട്രയിനില്‍ വച്ച് മരിച്ചു....!! എന്നാല്‍ മരിക്കാതെ ജീവനോടെ ഇരിക്കുന്ന ഒരാള്‍ ഇവിടെ ഉണ്ട്. റിജോയുടെ സ്വന്തം സഹോദരന്‍ ടിജോ...!! അവര്‍ ഇരട്ടകളായിരുന്നു....!!!”

അവസാനം പറഞ്ഞത് സത്യമോ അതോ നുണയോ എനിക്കൊന്നും മനസിലാവുന്നില്ലായിരുന്നു. മരിച്ച റിജോയുടെ ഇരട്ടസഹോദരന്‍ ടിജോ ഇവിടെ സെക്യൂരിറ്റി ഡിപാര്‍ട്ട്മെന്റില്‍ വര്‍ക്ക് ചെയ്യുകയാണ് എന്നോ മറ്റോ, തുടങ്ങി കുറെ കാര്യങ്ങള്‍ ആ ഡോക്‍ടര്‍മാര്‍ എല്ലാം കൂടി പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എല്ലാം കേട്ട് അത്ഭുതചകിതനായ എന്റെ വാ പൊളിഞ്ഞ് തന്നെ ഇരുന്നു.

അപ്പോള്‍ റൂമിലേക്ക് ഒരു ചെറുചിരിയോടെ കടന്നു വന്ന ടിജോയെ കണ്ട് ഞാന്‍ ഉള്ളില്‍ ഒരു നടുങ്ങി...!! പിന്നെ.. പതിയെ പതിയെ... ചമ്മലില്‍ പൊതിഞ്ഞ ഒരു ചെറുചിരി മുഖത്ത് തെളിച്ച് ഞാന്‍ നിന്നു....!!!