Skip to main content

Posts

Showing posts from August, 2007

ശവക്കോട്ടയില്‍ നിന്നും...

മദ്ധ്യപ്രദേശിലെ, ബിലാസ്പൂര്‍ എന്ന നഗരം. നഗരത്തിന്റെ ഒരു കോണില്‍ ഉള്ളിലേക്ക് കയറി ഒരു വലിയ ഗേറ്റ്... ബിലാസ്പൂറിലെ ക്രിസ്റ്റ്യന്‍ പള്ളിയുടെ ശവക്കോട്ട സ്ഥിതി ചെയ്യുന്നതവിടെയാണ്. അതായത്... പള്ളി റയില്‍‌വേ കോളനിയിലാണ്. അവിടെ ശവക്കോട്ട കെട്ടാനുള്ള സ്കോപ്പില്ലാഞ്ഞിട്ടാവണം ശവക്കോട്ട മറ്റൊരിടത്താക്കിയത്. ശവക്കോട്ടക്ക് ചുറ്റും പലയിടങ്ങളിലായി പലരും താമസിക്കുന്നുണ്ട്. 2-3 ഏക്കറോളം പടര്‍ന്നു കിടക്കുന്ന ശവക്കോട്ടക്ക് ഒരു നോട്ടക്കാരനുണ്ട്... പൌലോസ് എന്നു വിളിക്കാം നമുക്കയാളെ..!! ശവക്കോട്ടയുടെ ഗേറ്റിനുള്ളില്‍ - ഗേറ്റിനോട് ചേര്‍ന്ന് - ഒരു നീണ്ട ഓടിട്ട വീട്.. നാലു മുറികള്‍ ഉള്ള ഒരു വീട്. അവിടെയാണ് പൌലോസും കുടുംബവും ജീവിക്കുന്നത്.. ശവക്കോട്ടക്കുള്ളില്‍ ജീവിക്കുന്നവര്‍ എന്നതു കൊണ്ട് തന്നെ... പലര്‍ക്കും അവര്‍ ഒരു അത്ഭുതമാണ്...!!! പൌലോസ് ഒരു ഒത്ത മനുഷ്യനാണ്... രാത്രിയില്‍ കണ്ടാല്‍ ചിലപ്പോ പേടിച്ചെന്നും വരാം... അങ്ങനെ ഒരു പ്രകൃതമെന്ന് പറയാം. പൌലോസ് ചേട്ടന്റെ മൂത്ത മകന്‍ (രണ്ട് ആണ്‍കുട്ടികളുണ്ടയാള്‍ക്ക്) ഒരു പിക്നിക്കില്‍ വച്ച് വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു എന്നത് ഒരു അവരുടെ ഏറ്റവും വലിയ ഒരു ദു:ഖവുമായിര

വെള്ളിയാഴ്ച്ച രാത്രി മൂന്ന് മണിക്ക്...!!!

എന്റെ വലിയ കാരണവര്‍ (അപ്പന്റെ അപ്പന്‍) പറഞ്ഞു കേട്ടതാണീ കഥ. ഞാനദ്ദേഹത്തേ ചാച്ചന്‍ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങളുടെ നാട്ടില്‍ പ്രധാനമായും റബ്ബര്‍ മരങ്ങളാണല്ലോ ഉപജീവനമാര്‍ഗ്ഗം. ചാച്ചന്‍ എന്നും രാവിലെ 7 മണിയോടെ റബര്‍ വെട്ടാനായി തോട്ടത്തിലേക്ക് പോകും. അന്ന് ഞങ്ങളുടെ തോട്ടം വീട്ടില്‍ നിന്നും കുറച്ച് ദൂരെയായിരുന്നു... അതായത് വീടിനും തോട്ടത്തിനും ഇടയില്‍ മറ്റു രണ്ട് പേരുടെ പറമ്പുകളും ഉണ്ട്. തൈയില്‍ക്കാരുടേയും പാറയടിയില്‍ക്കാരുടേയും പറമ്പുകള്‍ കടന്നു വേണം ഞങ്ങളുടെ തോട്ടത്തില്‍ എത്താന്‍. ഈ തൈയില്‍ക്കാരുടെ തോട്ടം കുന്നായി കിടക്കുന്ന സ്ഥലമാണ്. നമ്മുടെ കഥാനായിക “യക്ഷി“യുടെ ഒരു സഞ്ചാരപാദ തന്നെ ഈ പറമ്പില്‍ കൂടെ ഉണ്ടെന്നാണ് പറയപ്പെടുന്നത്. പലരും പല രാത്രികളിലും ഒരു വലിയ തീഗോളമായി യക്ഷി കടന്നു പോക്കുന്നത് കണ്ടിട്ടുണ്ടത്രേ...!! അവിടെയുള്ള ഒരു ആഞ്ഞിലി മരത്തില്‍ വിശ്രമിച്ച ശേഷമാണത്രേ തന്റെ സഞ്ചാരപാദയിലൂടെ യക്ഷി എന്ന കക്ഷി മുന്നോട്ട് പോകാറ്. ആയിടക്ക് ആ അഞ്ഞിലി മരം വെട്ടി വിക്കാനായി തൈയില്‍ക്കാര്‍ ആലോചനയിടുകയും, മരം വെട്ടാന്‍ കയറിയ ആള്‍ ആ ആഞ്ഞിലിയില്‍ നിന്നും വീണ് മരിക്കുകയും, കൂടെ വന്ന് ആള്‍ ഭ്രാന്ത് പിട