Skip to main content

വെള്ളിയാഴ്ച്ച രാത്രി മൂന്ന് മണിക്ക്...!!!

എന്റെ വലിയ കാരണവര്‍ (അപ്പന്റെ അപ്പന്‍) പറഞ്ഞു കേട്ടതാണീ കഥ. ഞാനദ്ദേഹത്തേ ചാച്ചന്‍ എന്നാണ് വിളിച്ചിരുന്നത്.

ഞങ്ങളുടെ നാട്ടില്‍ പ്രധാനമായും റബ്ബര്‍ മരങ്ങളാണല്ലോ ഉപജീവനമാര്‍ഗ്ഗം. ചാച്ചന്‍ എന്നും രാവിലെ 7 മണിയോടെ റബര്‍ വെട്ടാനായി തോട്ടത്തിലേക്ക് പോകും. അന്ന് ഞങ്ങളുടെ തോട്ടം വീട്ടില്‍ നിന്നും കുറച്ച് ദൂരെയായിരുന്നു... അതായത് വീടിനും തോട്ടത്തിനും ഇടയില്‍ മറ്റു രണ്ട് പേരുടെ പറമ്പുകളും ഉണ്ട്. തൈയില്‍ക്കാരുടേയും പാറയടിയില്‍ക്കാരുടേയും പറമ്പുകള്‍ കടന്നു വേണം ഞങ്ങളുടെ തോട്ടത്തില്‍ എത്താന്‍. ഈ തൈയില്‍ക്കാരുടെ തോട്ടം കുന്നായി കിടക്കുന്ന സ്ഥലമാണ്. നമ്മുടെ കഥാനായിക “യക്ഷി“യുടെ ഒരു സഞ്ചാരപാദ തന്നെ ഈ പറമ്പില്‍ കൂടെ ഉണ്ടെന്നാണ് പറയപ്പെടുന്നത്. പലരും പല രാത്രികളിലും ഒരു വലിയ തീഗോളമായി യക്ഷി കടന്നു പോക്കുന്നത് കണ്ടിട്ടുണ്ടത്രേ...!! അവിടെയുള്ള ഒരു ആഞ്ഞിലി മരത്തില്‍ വിശ്രമിച്ച ശേഷമാണത്രേ തന്റെ സഞ്ചാരപാദയിലൂടെ യക്ഷി എന്ന കക്ഷി മുന്നോട്ട് പോകാറ്. ആയിടക്ക് ആ അഞ്ഞിലി മരം വെട്ടി വിക്കാനായി തൈയില്‍ക്കാര്‍ ആലോചനയിടുകയും, മരം വെട്ടാന്‍ കയറിയ ആള്‍ ആ ആഞ്ഞിലിയില്‍ നിന്നും വീണ് മരിക്കുകയും, കൂടെ വന്ന് ആള്‍ ഭ്രാന്ത് പിടിക്കുകയും ചെയ്തു എന്നത് യക്ഷിക്കഥക്ക് തീവൃത കൂട്ടിയ കാലം.ആന്ന് ഒരു വെള്ളിയാഴിച്ച....! പിറ്റേന്ന് ശനിയാഴ്ച്ച രാവിലെ ചാച്ചന് തന്റെ സുഹൃത്തിന്റെ കല്യാണത്തിനു പോകേണ്ടതാണ്. ആയതിനാല്‍ ശനിയാഴിച്ച അതിരാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് റബര്‍ വെട്ടി വച്ച് പോകാമെന്ന് തീരുമാനിച്ചു. റബര്‍പാലെടുത്ത് ഷീറ്റാക്കുന്ന കാര്യം ചാച്ചന്റെ മകനായ എന്റെ അപ്പന്‍ ചെയ്തോളും. ശനിയാഴിച്ച രാവിലെ മൂന്ന് മണി എന്നു പറയുന്നത് വെള്ളിയാഴിച്ച രാത്രി 12 മണിക്ക് ശേഷമാണെന്ന് പാവം ചാച്ചന്‍ അപ്പോള്‍ ഓര്‍ത്തില്ലാ. പിറ്റേന്ന് അതിരാവിലെ മൂന്ന് മണി. ഒരു മെഴുകുതിരി ചിരട്ടക്കകത്ത് ഘടിപ്പിച്ച് തന്‍റെ തോട്ടം ലക്ഷ്യമാക്കി ചാച്ചന്‍ നടന്നു. തൈയില്‍ക്കാരുടെ പറമ്പിലെത്തിയപ്പോള്‍ ഓര്‍മ്മ വന്നു... ഇത് വെള്ളിയാഴിച്ച രാത്രിയുടെ ബാക്കിയാണെന്ന്. ചെറുതായി ഒരു വിറയല്‍ കാലുകളെ ബാദിച്ചു. പിന്നെ ആ വിറയല്‍ ശരീരത്തെ മൊത്തത്തില്‍ വിലക്കെടുത്തു.

നടപ്പിന്റെ ശക്തീ കൂടി വന്നു. തണുപ്പുണ്ടായിട്ടും ചാച്ചനെ വിയര്‍ക്കാന്‍ തുടങ്ങി. ഇപ്പോള്‍ തൈയില്‍ തോട്ടത്തിന്റെ ഏതാണ്ട് ഒത്ത നടുവിലെത്താറായിരിക്കുന്നു. ചാച്ചന്‍ തന്‍റെ നടപ്പിന് വീണ്ടൂം സ്പീഡ് കൂട്ടാന്‍ ശ്രമിച്ചു. അതിനിടയില്‍ ഒരു കാറ്റ് ആഞ്ഞ് വീശി. കയിലിരുന്ന മെഴുകുതിരി ആ കാറ്റില്‍ അമര്‍ന്നണഞ്ഞു. കണ്ണില്‍ കുത്തിയാല്‍ കാണാന്‍ കഴിയില്ലാത്ത രീതിയില്‍ കുറ്റാകുറ്റിരുട്ട്. കൈലിരുന്ന തീപ്പെട്ടി കത്തിക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റും ശരീരത്തിന്റെ വിറയലും പ്രതികൂലമായി നിന്നു. തിരിച്ചു വീട്ടിലേക്ക് പോകുകയാണ് നല്ലത് എന്ന് മനസ് പറഞ്ഞു... അങ്ങനെ മനസിന്റെ വാക്കുകളെ അനുസരിച്ച് അറിയാവുന്ന വഴിയിലൂടെ ചാച്ചന്‍ വീട്ടിലേക്ക് കുതിച്ചു. തന്റെ നടപ്പ് ഓട്ടത്തിലേക്ക് കണ്‍‌വെര്‍ട്ട് ചെയ്തു. പെട്ടെന്നാണത് സംഭവിച്ചത്....പുറകില്‍ നിന്നും ആരോ തന്റെ ഉടുമുണ്ടില്‍ പിടിച്ചു വലിക്കുന്നു. ഒന്നും കാണാന്‍ കഴിയുന്നില്ലാ... തിരിഞ്ഞു നോക്കാനുള്ള ധൈര്യം ഇനി ശരീരത്തിലോ മനസിലോ ബാക്കിയില്ലാ.... എന്നാലും ഒന്നാഞ്ഞു വലിച്ച് തന്‍റെ ഉടുമുണ്ടിനായി ശരീരം കൊണ്ട് ചാച്ചന്‍ കേണു. ഇല്ലാ ഉടുമുണ്ടില്‍ പിടിച്ചതിനയവില്ലാ...!! ഇനി ഒന്നും ചിന്തിക്കാന്‍ കൂടി ബാക്കിയില്ലായിരുന്നു... ഉടുമുണ്ടില്‍ നിന്നും പിടി ഇനി തന്റെ കഴുത്തിലെത്താന്‍ അധികം ദൂരമില്ലാ എന്ന് മനസിലാക്കിയ ചാച്ചന്‍ തന്റെ മുണ്ട് അഴിച്ചുകൊടുത്ത് അണ്ടര്‍വെയറിന്റെ മറയില്‍ വീടിനെ ലക്ഷ്യമാക്കി ഓടി.. പറന്നു...!!! ഒരു തരത്തില്‍ വീട്ടില്‍ എത്തി. വീട്ടില്‍ എത്തിയിട്ടും ചാച്ചന് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ലാ. കയറി കട്ടിലില്‍ മൂടിപ്പുതച്ച് കിടന്നു ആ വിറയലോടെ. മണിക്കുറുകള്‍ കടന്നു പോയി. രാവിലെ ആറരയായപ്പോള്‍ അമ്മച്ചീ (അപ്പന്റെ അമ്മ) അറിഞ്ഞു. ചാച്ചന് ചുട്ടുപൊള്ളുന്ന പനി. മണിക്കൂറുകള്‍ കഴിഞ്ഞ് പോയി. ചാച്ചന് കൂട്ടുകാരന്റെ കല്യാണപരിപാടി വേണ്ടെന്ന് വയ്ക്കേണ്ടി വന്നു. അന്ന് വകുന്നേരം അടുത്ത വീട്ടിലെ അയ്യപ്പന്‍‌ചേട്ടന്‍ വന്നു. അയ്യപ്പന്‍‌ചേട്ടന്റെ കൈയില്‍ ഇന്നലെ യക്ഷിക്ക് കൊടുക്കേണ്ടി വന്ന ചാച്ചന്റെ ആ മുണ്ട്. അയ്യപ്പന്‍‌ചേട്ടന്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി: “ഇത് ഇട്ടിയവിരാചേട്ടന്റെ (ചാച്ചന്‍) മൂണ്ടല്ലേ....!!? ഞാനാ തൈയില്‍‌പറമ്പില്‍ കൂടെ നടന്നു വരുമ്പോ അവിടെ കിടന്ന് കിട്ടിയതാ....!! അതും അവിടെ ഒരു ചെറിയ മുള്ളുപനയില്‍ കുരുങ്ങി കിടക്കുവായിരുന്നു. കൊറെ കഷ്‌ടപെട്ടാ ഞാനിതാ മുള്ളില്‍ നിന്നൊന്ന് ഊരിയെടുത്തത്.”

അകത്ത് കിടന്ന് ചാച്ചന്‍ സ്വയം പ്രാകിയിട്ടുണ്ടാവും... ഇല്ലെങ്കില്‍ ആ കൊച്ചു മുള്ളുപനയേ എങ്കിലും ഉറപ്പായും പ്രാകിയിരിക്കും....!!

Comments

കനല്‍ said…
ഞാന്‍ ഒരു കോഴിമുട്ട ഉടയ്ക്കുന്നു.പിന്നെ ചുണ്ണാമ്പ് വെറ്റില എന്നിവ വെയ്ക്കുന്നു.അതാണല്ലോ ഒരു സ്റ്റയില്‍
പാവം ചാച്ചന്‍ ആ നേര്‍ത്ത് നന്നായി പേടിച്ചിരിക്കും...പക്ഷേ വാഴേ വീതം വച്ച് പ്രേതങ്ങളേ വേറെ മാറ്റി നിര്‍‌ത്തണോ അവര്‍ നമ്മളെ കാണാനല്ലേ വരുന്നത്? ...നിഴലായി നിന്റെ പിറകെ...തിരിഞ്ഞു നോക്കല്ലേ ...
“വാഴയേട്ടാ...വാഴയേട്ടാ..“

വഴിയോരത്തുനിന്നുമൊരുശബ്ദം...
പാലപ്പൂവിന്റെ സുഗന്ധം.
വെളുത്ത ചൊരിദാറിട്ട ആ ചുന്ദരി‍ കയ്യിലിരുന്ന ചോര ഫ്ലേവേര്‍ഡ് ഐസ്ക്രീം നുണഞ്ഞുകൊണ്ട് മൊഴിഞ്ഞു:
“ഒടുവില്‍ നിങ്ങള്‍ക്കെങ്കിലും തോന്നിയല്ലോ..ഈ ബൂലോകത്ത് ഞങ്ങള്‍ക്കല്പം സ്ഥലം തരാന്‍...”
നല്ല സ്‌ക്കോപ്പുള്ള മേഖല
വാഴ കസറും
തീര്‍ത്തും വേറിട്ട പ്രമേയം..ബ്ലോഗില്‍!
“പ്രേതകഥകള്‍...”

നന്നായി അത് അവതരിപ്പിക്കുകയും ചെയ്യുന്നു.
ശ്രീ said…
ഇതും കലക്കി.
ചാച്ചന്റെ പനി അപ്പഴേ മാറിക്കാണുമല്ലേ?
:)

Popular posts from this blog

പൊട്ടക്കിണറ്റിലെ ഭീകരജീവി (പ്രേതകഥ)

മൂന്ന് മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, തൊടുപുഴക്കും മൂവാറ്റുപുഴക്കും ഇടക്ക് വാഴക്കുളം എന്നൊരു ഗ്രാമത്തില്‍ (ഇന്ന് ചെറിയ ടൌണ്‍ ആണ്) നടന്നതെന്നു പറയപ്പെടുന്ന കഥക്ക് പൊടിപ്പും തൊങ്ങലുമേറ്റി, ഞാനിവിടെ ചാര്‍ത്തുന്നു.

"കുഞ്ഞു" - മഹാ കുസൃതിയായ 6 വയസുകാരന്റെ പേരങ്ങനെ ആയിരുന്നു. ഒരു നാള്‍..., സൂര്യന്‍ പടിഞ്ഞാറസ്തമിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന നേരം. കുഞ്ഞു തന്റെ വീട്ടിലെ പൂച്ചയോടൊപ്പം കളിച്ചു കൊണ്ടിരിക്കുകയാണ്. ഇടക്ക് പൂച്ചയെ എടുത്ത് മുകളിലേക്ക് എറിഞ്ഞു. എങ്ങനെ എറിഞ്ഞാലും പൂച്ച നാലു കാലില്‍ വീഴുമെന്ന് അവനോട് ആരോ പറഞ്ഞു. കുഞ്ഞു അതാണ് പരീക്ഷിക്കുന്നത്. ശരിയാണ്...! പൂച്ചയെ എങ്ങനെ മുകളിലേക്കെറിഞ്ഞിട്ടും അത് നാലും കാലും കുത്തി തന്നെ നിലത്തേക്ക് പതിച്ചു. പല തവണയായപ്പോള്‍ കുഞ്ഞുവിനു വാശിയായി. അവന്‍ പൂച്ചയെ കൂടുതല്‍ ആക്കത്തില്‍ മുകളിലേക്ക് എറിഞ്ഞു. പൂച്ച തന്നെ വിജയി. ഒപ്പം പൂച്ചക്ക് ദേഷ്യം വന്നു തുടങ്ങി. അങ്ങനെ വീണ്ടും എറിയാനായി കുഞ്ഞു പൂച്ചയെ എടുക്കാനാഞ്ഞതും കുഞ്ഞുവിന്റെ കുസൃതികരങ്ങളില്‍ പൂച്ച കൂര്‍ത്ത നഖങ്ങള്‍ക്കൊണ്ട് ആഞ്ഞ് മാന്തി...!!! ആദ്യം കൈത്തണ്ടയില്‍ വെളുത്ത ഒരു വര.. പിന്നെ രക്തം പ…

ഹൈവേ യക്ഷികള്‍

മുംബയ്. ഈസ്റ്റേണ്‍ എക്സ്പ്രസ്സ് ഹൈവേ. ഒരു കറുത്തവാവിന്റെ രാത്രി. അയാള്‍ വിക്രോളിയിലെ ഓവര്‍ ബ്രിഡ്ജിനടുത്ത് തന്റെ ഓട്ടോയില്‍ കാത്തിരുന്നു യാത്രക്കാരനേയും കാത്ത്. അങ്ങനെ ഇരിക്കെ ഒരു യാത്രക്കാരന്‍ അയാളെ സമീപിച്ചു.
“മുളുണ്ട്...” അയാള്‍ കയറി കഴിഞ്ഞു.
ഓട്ടോക്കാരന്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്ത് യാത്ര ആരംഭിച്ചു. ഹൈവേയില്‍ പലയിടത്തും വെളിച്ചമില്ലാ...!! ഓട്ടോയുടെ ഹെഡ് ലൈറ്റില്‍ നിന്നും വരുന്ന ഇത്തിരി വെളിച്ചവും പിന്നെ ഇടക്കിടെ വന്നു പോകുന്ന വലിയ വാഹനങ്ങളുടെ വെളിച്ചവും മാത്രമാണ് ഒരു റോഡിന്റെ അവസ്ഥ കാണിക്കുന്നതും ഓട്ടോ മുന്നൊട്ട് കൊണ്ടു പോകാന്‍ സഹായിക്കുന്നതും. പുറകില്‍ കയറിയ യാത്രക്കാരന്‍ തികച്ചും നിശ്ബ്ദനായിരുന്നു. റിയര്‍ വ്യൂവിലൂടേ നോക്കിയെങ്കിലും ആ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ലാ. വണ്ടി ഓടിക്കൊണ്ടേയിരുന്നു. ഇടക്ക് വാശി ബ്രിഡ്ജിലേക്ക് തിരിയുന്നതിനടുത്തുള്ള ഓവര്‍ബ്രിഡ്ജിലൂടെ ഓട്ടൊ നീങ്ങാന്‍ തുടങ്ങവേ കടന്നു പോയ ഒരു ട്രക്കിന്റെ വെളിച്ചത്തില്‍ അയാള്‍ - ഓട്ടോക്കാരന്‍ - കണ്ടു.... ഒരു സ്ത്രീ ഓട്ടൊയ്ക്ക് കൈ കാട്ടുന്നു. എന്തു ചെയ്യണമെന്ന് ശങ്കിച്ചെങ്കിലും അയാള്‍ പുറകിലെ യാത്രക്കാരനോട് ആ…