Skip to main content

ഹൈവേ യക്ഷികള്‍

മുംബയ്. ഈസ്റ്റേണ്‍ എക്സ്പ്രസ്സ് ഹൈവേ. ഒരു കറുത്തവാവിന്റെ രാത്രി. അയാള്‍ വിക്രോളിയിലെ ഓവര്‍ ബ്രിഡ്ജിനടുത്ത് തന്റെ ഓട്ടോയില്‍ കാത്തിരുന്നു യാത്രക്കാരനേയും കാത്ത്. അങ്ങനെ ഇരിക്കെ ഒരു യാത്രക്കാരന്‍ അയാളെ സമീപിച്ചു.
“മുളുണ്ട്...” അയാള്‍ കയറി കഴിഞ്ഞു.
ഓട്ടോക്കാരന്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്ത് യാത്ര ആരംഭിച്ചു. ഹൈവേയില്‍ പലയിടത്തും വെളിച്ചമില്ലാ...!! ഓട്ടോയുടെ ഹെഡ് ലൈറ്റില്‍ നിന്നും വരുന്ന ഇത്തിരി വെളിച്ചവും പിന്നെ ഇടക്കിടെ വന്നു പോകുന്ന വലിയ വാഹനങ്ങളുടെ വെളിച്ചവും മാത്രമാണ് ഒരു റോഡിന്റെ അവസ്ഥ കാണിക്കുന്നതും ഓട്ടോ മുന്നൊട്ട് കൊണ്ടു പോകാന്‍ സഹായിക്കുന്നതും. പുറകില്‍ കയറിയ യാത്രക്കാരന്‍ തികച്ചും നിശ്ബ്ദനായിരുന്നു. റിയര്‍ വ്യൂവിലൂടേ നോക്കിയെങ്കിലും ആ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ലാ. വണ്ടി ഓടിക്കൊണ്ടേയിരുന്നു. ഇടക്ക് വാശി ബ്രിഡ്ജിലേക്ക് തിരിയുന്നതിനടുത്തുള്ള ഓവര്‍ബ്രിഡ്ജിലൂടെ ഓട്ടൊ നീങ്ങാന്‍ തുടങ്ങവേ കടന്നു പോയ ഒരു ട്രക്കിന്റെ വെളിച്ചത്തില്‍ അയാള്‍ - ഓട്ടോക്കാരന്‍ - കണ്ടു.... ഒരു സ്ത്രീ ഓട്ടൊയ്ക്ക് കൈ കാട്ടുന്നു. എന്തു ചെയ്യണമെന്ന് ശങ്കിച്ചെങ്കിലും അയാള്‍ പുറകിലെ യാത്രക്കാരനോട് ആരാഞ്ഞു: “സാബ്, ഏക് ലഡ്ക്കി ഹാത്ത് ദിഖാരെ..., റുക്കാ‍വൂ ക്യാ...?” (സാര്‍, ഒരു സ്ത്രീ കൈ കാട്ടുന്നു... നിറുത്തണോ...?). “റുക്ക് കെ പൂച്ചലേ... കഹാ ജാനെ ക ഹെ” (നിറുത്തി ചോദിച്ചു നോക്ക് എവിടെ പോകാനാന്ന്..) യാത്രക്കാരന്‍ ഇത്രമാത്രം പറഞ്ഞു.

ആ സ്ത്രീയുടെ അടുക്കല്‍ ഓട്ടോ അയാള്‍ നിറുത്തി. കൊള്ളാം... അതിസുന്ദരി...! കറുത്ത സാരിയില്‍ വെള്ളി നൂലുകള്‍ പതിപ്പിച്ച് മനോഹരമാക്കിയ അവളുടെ ഉടയാടക്കുള്ളില്‍‍ അവള്‍ അപ്സരസായി തോന്നിച്ചു...!! ഒരു പക്ഷെ “ന്യൂ ബോംബെ“യിലോ മറ്റൊ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്നവളാവും..., കമ്പനി വാ‍ഹനം കിട്ടിയിട്ടുണ്ടാവില്ലാ..., ഹോ എന്നാലും ഇന്നത്തെ പെണ്‍കുട്ടികളുടെ ധൈര്യം സമ്മതിക്കണം..., എന്നെല്ലാം അയാള്‍ മനസില്‍ പറഞ്ഞു. സ്ത്രീയോട് അയാള്‍ ചോദിച്ചു: “ആപ് കോ കഹാ ജാനേ കാ ഹേ...?” (നിങ്ങള്‍ക്ക് എവിടെ പോകാനാ?) സ്ത്രീ പറഞ്ഞു: “ആഗേ കാ നാകേ കാ ബാദ് ചോഡ് ദീജിയേ..” (മുന്നിലേ ആ കവലക്ക് ശേഷം വരെ...). “ക്യാ കരൂം സാബ്...?” (എന്തു ചെയ്യണം സാര്‍?) “ചലോ ബൈട്ടോ...” (വരൂ... ഇരുന്നോളൂ..) മറുപടി ആ സ്ത്രീയോടാണാ യാത്രക്കാരന്‍ പറഞ്ഞത്. അങ്ങനെ ഓട്ടൊയില്‍ യാത്രക്കാര്‍ രണ്ടായി. ഓട്ടോ മുന്നോട്ട് പോയി. ആ സ്ത്രീ പറഞ്ഞ കവല കടന്ന് ഒട്ടോ മുന്നോട്ട് നീങ്ങി. ആ സ്ത്രീ അയാളുടെ തോളില്‍ തട്ടി പറഞ്ഞു: “ബസ്... യഹീ പേ ചോഡ് ദീജിയേ..” (മതി.., ഇവിടെ വിട്ടാല്‍ മതി). റോഡിന്റെ മറുവശത്ത് ഒരു വഴിവിളക്ക് മിന്നി മിന്നി തെളിയാന്‍ മടിച്ച് നില്‍ക്കുന്നു. അതിനു സമാനരേഖയില്‍ അയാള്‍ ഓട്ടൊ നിറുത്തി. അവള്‍ ഓട്ടൊയില്‍ നിന്നും ഇറങ്ങി. “കിതനാ ഹുവാ..?” (എത്രയായി?). അയാള്‍ ശങ്കിച്ചു. പുറകിലിരിക്കുന്ന യാത്രക്കാരന്‍ വിളിച്ച ഓട്ടം അതിലിപ്പോ ഇവള്‍ കയറിയതും അയാള്‍ സമ്മതിച്ചിട്ട്. ഇനിയിപ്പോള്‍ താനെങ്ങനെ കാശ് ഇവളുടെ കൈയില്‍ നിന്നും വാങ്ങും...? അയാളുടെ മനസ് വായിച്ചിട്ടെന്നതു പോലെ പുറകിലിരുന്ന യാത്രക്കാരന്‍ പറഞ്ഞൂ: “ജോ ദേ രഹാ ഹെ... വൊ ലേലീജിയേ...” (തരുന്നത് വാങ്ങിച്ചോളൂ...) അവള്‍ കുറച്ച് ചില്ലറ അയാളുടെ കൈയിലേക്ക് നീട്ടി. അയാള്‍ അത് വാങ്ങുന്നതിനിടയില്‍ ഒരു രണ്ടു രൂപാ തുട്ട് നിലത്തേക്ക് വീണു... “ഓ... സോറീ” എന്നവള്‍ പറയുന്നതിനിടയില്‍ അയാള്‍ കുനിഞ്ഞ്, റോഡിന്റെ മറുവശത്തെ വഴിവിളക്കിന്റെ മിന്നല്‍ വെളിച്ചത്തില്‍, വീണുപോയ രണ്ടു രൂപക്കായി നിലത്ത് പരതി. അതിനിടയില്‍ അയാള്‍ കണ്ടു. തന്റെ ഓട്ടോയില്‍ നിന്നും ഇറങ്ങിയ സ്ത്രീയുടെ കറുത്ത സാരിയുടെ താഴെ... അവള്‍ക്ക് കാലുകളില്ലാ.... അവള്‍ നില്‍ക്കുന്നത് വായുവിലാണ്. അയാളുടെ നെഞ്ചിലൊരു കൊള്ളിയാന്‍ മിന്നി. അയാള്‍ രണ്ടു രുപാ ഉപേക്ഷിച്ച് ഓട്ടോയുടെ ഗിയര്‍ തിരിച്ചു. പരമാവധി സ്പീഡില്‍ ഓട്ടോ പറന്നു....!! സ്വന്തം നെഞ്ചിടിപ്പ് അയാള്‍ക്ക് കാതുകളില്‍ മുഴങ്ങി കേള്‍ക്കാമായിരുന്നു.

ഇടക്ക് “മുള്ളുണ്ടെ“ത്തുന്നതിനു തൊട്ട് മുന്‍പൊരിടത്ത് പുറകിലിരുന്ന യാത്രക്കാരന്‍ അയാളുടെ പുറത്ത് തോണ്ടി...: “ബസ് യഹീ ചോഡ് ദോ..” (മതി, ഇവിടെ വിട്ടേര്..). യാത്രക്കാരന്‍ ഓട്ടോക്കുള്ളില്‍ ഇരുന്ന് പണം കൊടുക്കുന്നതിനിടയില്‍ ആ രഹസ്യം അയാള്‍ യാത്രക്കാരനോട് പറഞ്ഞു...: “സാബ്, ഏക് ബാത് കഹൂം...!! വൊ ജോ ലഡ്കി അപ്നേ ഓട്ടോ മേ ധാ നാ..., ജബ് പൈസാ നീച്ചേ ഗിരാ, തബ് മൈനേ ദേഘാ..., ഉസ് ലഡ്കി കോ പൈര്‍ നഹീ ധാ...!! വോ ഹവാ മെ ഘഡി ധി...!!!” യാത്രക്കാരന്‍ കൂസലില്ലാതെ കേട്ടുകൊണ്ട് ഓട്ടോയില്‍ നിന്നും ഇറങ്ങിയതിനു ശേഷം ഇങ്ങനെ മറുപടി പറഞ്ഞു...: “ആപ് കാ മദ്‌ലബ് ഹേ കി, വോ ലഡ്കി കാ പൈര്‍ ഭി മേരാ ജൈസാ ഗായബ് ധാ...?” (നിങ്ങള്‍ പറയുന്നതനുസരിച്ച് ആ പെണ്ണിന്റെ കാലും എന്റേതു പോലെ അദൃശ്യമായിരുന്നു എന്നാണോ...?) യാത്രകാരനായിരുന്ന ആള്‍ തന്റെ പാന്റ് ഉയര്‍ത്തിക്കാട്ടി. അയാള്‍ക്കുമില്ലായിരുന്നു പാദങ്ങള്‍...!! അയാള്‍ക്ക് -ഓട്ടോക്കാരന്‍ - പിന്നെ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ലാ.... ഡ്രൈവിങ്ങ് സീറ്റില്‍ ഇരുന്നയാള്‍ ബോദരഹിതനായി മറിഞ്ഞു വീണു.

പിറ്റേന്ന് അയാള്‍ കണ്ണ് തുറക്കുമ്പോള്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ആയിരുന്നു. അയാള്‍ പറഞ്ഞ കഥ ആര്‍ക്കും മനസിലായില്ലാ. ആരും വിശ്വസിച്ചതുമില്ലാ...!! എന്നാലും ഈ കഥ കേട്ടവരുടെയെല്ലാം മനസില്‍ ഒരു ഭയം ജനനമെടുത്തിരുന്നു.

മുകളില്‍ പറഞ്ഞത്, ഒരു അനുഭവം പറയുന്നതിനു മുന്‍പാവശ്യമായ കാലഘട്ട വിവരണം മാത്രം. ആ കഥ സത്യമോ മിഥ്യയോ എന്ന് എനിക്കുമറിയില്ലാ. എന്നാലും ഈസ്റ്റേര്‍ണ്‍ എക്സ്പ്രസ് ഹൈവേയിലൂടെ തനിയെ യാത്ര ചെയാന്‍ എന്നും ഒരു വല്ലാത്ത ഭയപ്പാട് എനിക്ക് തോന്നിയിരുന്നു...!!! അങ്ങനെ ഇരിക്കെ ഒരു നാള്‍...!!!

പള്ളി വക ഒരു മാഗസിന്‍ ഇറക്കുന്നു. ഞാനും ജോസഫ് ചേട്ടനുമാണ് മെയിന്‍ റോളില്‍ മാഗസിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. മെയിന്‍ പേജുകളുടെ എല്ലാം ഡിസൈന്‍ ഞാന്‍ ചെയ്തു. പിന്നെ ബാക്കി പേജുകളുടെ ലേയൌട്ടും, പ്രിന്റിംഗും ചെയ്യുന്നത് ചെമ്പൂറിലെ അല്‍‌ഫോന്‍സോ പ്രിന്റേഴ്സിലും. ഞായറാഴിച്ച മാഗസിന്റെ പ്രകാശനമാണ്. അതിനു മുന്നുള്ള വെള്ളിയാഴിച്ചയെന്ന പ്രേതങ്ങളുടെ വിഹാരദിനത്തില്‍... ഞാനും ജോസഫ് ചേട്ടനും ഏതാണ്ട് 12.20 വരെ പ്രസ്സില്‍ കഴിച്ചു കൂട്ടി.... പ്രൂഫ് നോക്കിയും കറക്ഷന്‍ ചെയ്തും. ജോസഫ് ചേട്ടന് ബൈക്കുള്ളതിനാല്‍ തിരിച്ചു പോകാന്‍ ബുദ്ധിമുട്ടുണ്ടാവില്ലാ എന്ന ധൈര്യവും ഉണ്ടായിരുന്നു.

12.20 നു ഞങ്ങള്‍ പുറത്തിറങ്ങി... വണ്ടിയില്‍ ഞങ്ങള്‍ യാത്ര ആരംഭിച്ചു. സായണില്‍ ഞങ്ങള്‍ ഹൈവേയില്‍ കയറിയപ്പോഴേക്കും സമയം പന്ത്രണ്ടരയോളമായി. ഇനി ഹൈവേയിലൂടേ അടിച്ച് മിന്നിച്ച് പോയാല്‍ മതി. മിനിട്ടു വച്ച് വീടു പറ്റാം. ഇടക്കെപ്പോഴോ കടന്നു പോയ ഓട്ടോയില്‍ ഇരുന്ന സുന്ന്ദരിയേ കണ്ട്പ്പോള്‍ എന്റെ മനസില്‍ പഴയ ഓട്ടോക്കാരന്റെ കഥ ഒരു ഭയമായി രൂപം കൊണ്ടു. ബൈക്ക് ഓടിക്കുന്ന ജോസഫ് ചേട്ടന്റെ സൈഡിലൂടെ ഞാന്‍ മുന്നിലെ റോഡില്‍ അതിവിദൂരത വരെ നോട്ടം എത്തിച്ചു കൊണ്ടിരുന്നു. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് മനസ് പറയുന്നു. ഒരു വല്ലാത്ത ഭയം മനസിനെ കാര്‍ന്ന് തിന്നുന്നു. ജോസഫ് ചേട്ടനോട് കാര്യം പറയാനും വയ്യ...!!!

“ഘാട്കോപറി”നു തിരിയുന്ന റോഡിനു കുറുകെ ഹൈവേ ഓവര്‍ ബ്രിഡ്ജായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ബൈക്ക് ഓവര്‍ ബ്രിഡ്ജിലൂടെ ഇരച്ച് കയറി. ബ്രിഡ്ജിന്റെ ഒത്ത നടുവില്‍, മുകള്‍ ഭാഗത്തെത്തിയപ്പോള്‍ ഞാന്‍ പതിവു നോട്ടം നടത്തി...!! വല്ലാത്തൊരു നടുക്കം ഞാനറിഞ്ഞു.... സത്യം..!! അതാ ബ്രിഡ്ജ് അവസാനിക്കുന്നിടത്ത് വെളുത്ത സാരി ഉടുത്ത ഒരു സ്ത്രീ, മുന്നില്‍ പോകുന്ന ഓട്ടോക്ക് കൈ കാട്ടുന്നു...! അയാള്‍ ഓട്ടോ നിറുത്തുന്നു... ബ്രിഡ്ജിനു വശത്തേക്കാ ഓട്ടോ തിരിഞ്ഞു... പിന്നെ കാണാന്‍ കഴിയുന്നില്ലാ...!! ജോസഫ് ചേട്ടനിലും ഒരു പേടി തോന്നി എന്നുറപ്പ്. അദ്ദേഹം ബൈക്ക് പതുക്കെയാക്കി. ഓട്ടോ കാ‍ണാനില്ലാ.... എന്നാല്‍ അതാ ആ സ്ത്രീ വീണ്ടും അതേ സ്ഥലത്ത് വീണ്ടും വന്ന് നില്‍ക്കുന്നു...!!! അവളുടെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ബൈക്കിനവള്‍ കൈ കാട്ടുന്നു...!! എന്നെ വിയര്‍ക്കുന്നത് ഞാനറിഞ്ഞു...!!! ജോസഫ് ചേട്ടന്‍ രണ്ടും കല്പിച്ച് ബൈക്ക് ഇരപ്പിച്ചു.. പിന്നെ വല്ലാത്തൊരു കുലുക്കത്തോടെ ബൈക്ക് ഇരമ്പിപ്പാഞ്ഞു... അ വെള്ള സാരിയുടുത്ത സ്ത്രീരൂപത്തിനടുത്തു കൂടീ...!!! ആ സ്ത്രീയെ കടന്ന് പോകുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ മനസാഗ്രഹിച്ചു... പേടി എതിര്‍ത്തു...!!! എന്നാലും രണ്ടും കല്പിച്ച് ഞാന്‍ തിരിഞ്ഞു നോക്കി.

അതാ ആ സ്ത്രീ പുറകേ വന്ന ട്രക്കിനു കൈ കാട്ടുന്നു...!! അവളുടെ സൈഡില്‍ ബ്രിഡ്ജിന്റെ ഭിത്തിക്ക് മറഞ്ഞ് അവളെ പോലെ മറ്റ് മൂന്ന് - നാല് പേര്‍ കൂടി...!!! എനിക്കെല്ലാം മനസിലായി..!!! ഒപ്പം ജോസഫ് ചേട്ടന്‍റെ‍ ഡയലോഗും വന്നു....: “ഉങ്ഹും....! രാത്രിയില്‍ ശരീരം വില്‍ക്കാന്‍ നില്‍ക്കുന്നവര്‍...!!” “ഹൈവേ യക്ഷികള്‍” എന്ന് ഞാനും കൂട്ടിച്ചേര്‍ത്തു...!!!

Comments

ഹ ഹ ഹ... പണ്ടത്തെ സുന്ദരി യക്ഷിക്ക് കാലുണ്ടായിരുന്നില്ല...
ഒറ്റയ്ക്കായിരുന്നു വേട്ട... ഇപ്പൊഴത്തേതുങ്ങള്‍ക്ക് കാലുകളുണ്ട് മാത്രമല്ല... വേട്ടയ്ക്കിറങ്ങുന്നത് ഗ്രൂപ്പായിട്ടും... കൊള്ളാം....!
:)
Sethunath UN said…
ചുമ്മാ പേടിപ്പിയ്ക്ക‌ല്ലേ മാഷേ. ഹോ നൈറ്റ് ഡ്യൂട്ടിക്കിരുന്നിതു വായിച്ചും പോയി. എന്തായാലും യക്ഷിയ‌ല്ലെന്ന‌റിഞ്ഞ് സ‌മാധാന‌ം.
ന‌ന്നായി എഴുതി. കേട്ടോ
ശ്രീ said…
ജോസ്മോനേ...

ആദ്യം കൊടു കൈ... ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങിയതിന്‍... :)
ഈ സംഭവം കലക്കി. അവസാനം ചിരിച്ചു പോയി... പാവം യക്ഷികള്‍‌...
:)

അടുത്തവ പോരട്ടേ.
കൊള്ളാം..ആദ്യത്തെ സംഗതിയില്‍ എന്താ സംഭവിച്ചേ..യക്ഷി തന്നെ അതു?
ജൊസ് മോനേ കഥ വായിച്ചു !ഈസ്റ്റേണ്‍ എക്സ്പ്രസ്സ് ഹൈവേ യില്‍ കൂടി യാത്ര ചെയ്താ
ഒരു പ്രതീതി..ഓട്ടൊക്കരന്റെ എല്ലാ മാനറിസവും വരച്ചു കാട്ടി,
ഭയം എന്നു പറയുന്നത് കേട്ട് കേള്‍വിയില്‍ നിന്നാണെന്നു തോന്നുന്നു,
ഹൈവേ യക്ഷിന്നു നല്ല പ്രയോഗം !കഥ നന്നായി.
ഒറ്റ മൂച്ചിനു ഞാന്‍ ആ കഥ വായിച്ചു ..വീണ്ടും എഴുതുകാ.. ബ്ലൊഗ് ഭംഗിയായി ... ഭാവുകങ്ങള്‍
എനിക്കിഷ്ടപ്പെട്ട കഥാകാരനായ ജയമോഹന്റെ ഒരു കഥയില്‍ നെടുമ്പാതയോരത്ത് ‘ഇര’പിടിക്കാനിരിക്കുന്ന ഒരു യക്ഷിയുണ്ടായിരുന്നു....ഇതുപോലെ..
പേടിക്കാതെ കണ്ട്രോള് ചെയ്തു പോണേ വാഴേ..
കനല്‍ said…
ഇവന്‍ ഇങ്ങനെ തുടങ്ങിയാല്‍ ശരീരം വിറ്റ് ജീവിക്കുന്ന ആ പാവം സ്ത്രീകളെ കസ്റ്റമേഴ്സ് എങ്ങനെ വിശ്വസിച്ചു കൂടെ കൂട്ടും? അവരുടെ കഞ്ഞികുടി നീ മുട്ടിക്കല്ലേ ..!!!!

കലക്കി കൊള്ളാം നല്ല അവതരണം.

Popular posts from this blog

മനുഷ്യനെ കൊല്ലുന്ന പ്രേതങ്ങള്‍....

ആരോ പറഞ്ഞ് കേട്ടത്.... മസാല ചേര്‍ത്ത്... കുന്നുകളും മലകളും പച്ചപ്പുല്‍മേടുകളും കാടും മേടും ഒക്കെയുള്ള പ്രകൃതിരമണീയമായ ഞങ്ങളുടെ നാട്. പ്രകൃതി... അതെങ്ങനെയായാലും... പ്രേതങ്ങള്‍ക്കെന്തിരിക്കുന്നു...!!!?? എന്തായാലും ഇങ്ങനെയുള്ള ഞങ്ങളുടെ നാട്ടിലെ ഒരു കാട്ടു പ്രദേശം. വല്ലപ്പോഴും മാത്രം മനുഷ്യനെ കാണാന്‍ കഴിയുന്ന നാടിന്റെ മൂല. അവിടെ സ്ഥിരമായി പോകാറുള്ളത് ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന കള്ള് ചെത്തുകാരന്‍ കുട്ടപ്പന്‍ മാത്രം. കാരണം അവിടെ കുറെ പനകള്‍ ഉണ്ട്... ചെത്താന്‍. നാട്ടിലെ അറിയപ്പെടുന്ന ഒരു ധൈര്യശാലിയാണ് ഈ പറയുന്ന കുട്ടപ്പന്‍. അതുകൊണ്ട് തന്നെയാണ് അദ്ദേഹം മാത്രം കാടിനോട് സമമായ ആ പ്രദേശത്ത് പോയി യക്ഷിപ്പനകള്‍ പോലെ നില്‍ക്കുന്ന ആ പനകള്‍ക്ക് മുകളില്‍ കയറി കള്ളെടുക്കാന്‍ തുനിയുന്നതും. അവിടുത്തെ കള്ളിന് പ്രത്യേക ഒരു സുഖമാണ് എന്ന് നാട്ടുകാരുടെ സര്‍ട്ടിഫിക്കേറ്റും ഉള്ളതാണ്. എന്നാല്‍ ഒരു നാള്‍....!!! ഒരു വൈകുന്നേരമാണ് ജനം അറിയുന്നത്... കുട്ടപ്പന്‍ ആ കാട്ട് പ്രദേശത്ത് ഒരു പനക്ക് ചുവട്ടില്‍ മരിച്ചു കിടക്കുന്നു. ജനം അങ്ങോട്ട് ഓടിയടുത്തു...! ഒന്ന് പോയി ചത്തു കിടക്കുന്ന കുട്ടപ്പനെ കാണാന്‍ ആഗ്രഹിച്ച പലരേയ

ട്രയിനില്‍ നിന്നൊരു പ്രേതം

ഫെബ്രുവരിയിലേ ഒരു തണുത്ത ദിവസം. നാട്ടില്‍ നിന്നും ഫോണ്‍. അത്യാവശ്യമായി നാട്ടില്‍ ചെല്ലണമത്രെ. അത്യാവശ്യമായി ഇങ്ങനെ പോകേണ്ടി വന്നതിനാല്‍ നേരത്തെ ടികറ്റ് റിസര്‍വ് ചെയ്യാനും കഴിഞ്ഞില്ലാ. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് രാത്രി 10.20 ന് പനവേലില്‍ നിന്നും ഒരു വണ്ടി കിട്ടുമത്രെ... ഓഖാ എക്സ്പ്രസ്സ്. ഒരു തരത്തിലാണ് ഓടിപിടിച്ച് രാത്രി 10.20 ന് പനവേലില്‍ നിന്നും ട്രയിന്‍ പിടിക്കാന്‍ കഴിഞ്ഞത്. ഭാഗ്യത്തിന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍‍ അധികം തിരക്ക് അനുഭവപ്പെട്ടില്ല. വലിയ ബുദ്ധിമുട്ടില്ലാതെ ഒരു സീറ്റും തരപ്പെട്ട് കിട്ടി. ‌ കുറെ നേരം അങ്ങനെ ഇരുന്നപ്പോള്‍ ഉറക്കം വന്നു. അതിനിടയിലാണ് റോഹാ എത്തിയപ്പോള്‍ അയാള്‍ കയറിയത്. ഇപ്പോള്‍ ഒരു വിധം തിരക്കായ അവസ്ഥ. ജനാല-സൈഡിലെ ഞാനിരിക്കുന്ന ഒറ്റസീറ്റില്‍ ഒരിത്തിരി സ്ഥലം അയാള്‍ എന്നോട് ചോദിച്ചു. അയാള്‍ കൂടി ഇരുന്നാല്‍ എനിക്ക് മര്യാധക്ക് ഇരുന്ന് ഉറങ്ങാനാവില്ല. എന്നാലും ഞാന്‍ ഇത്തിരി ഒതുങ്ങി ഇരുന്നു. അയാള്‍ അവിടെ ഇരുന്നു. പിന്നീട് പതിയെ പതിയെ ഞാനും അയാളും കമ്പനിയായി. അയാള്‍ - റിജോ - റോഹയില്‍ ഏതോ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. നാട്ടില്‍ അടുത്ത ബന്ദു ആരോ ഗുരുതരാവസ്ഥയില്‍ ആശു