മൂന്ന് മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, തൊടുപുഴക്കും മൂവാറ്റുപുഴക്കും ഇടക്ക് വാഴക്കുളം എന്നൊരു ഗ്രാമത്തില്‍ (ഇന്ന് ചെറിയ ടൌണ്‍ ആണ്) നടന്നതെന്നു പറയപ്പെടുന്ന കഥക്ക് പൊടിപ്പും തൊങ്ങലുമേറ്റി, ഞാനിവിടെ ചാര്‍ത്തുന്നു. "കുഞ്ഞു" - മഹാ കുസൃതിയായ 6 വയസുകാരന്റെ പേരങ്ങനെ ആയിരുന്നു. ഒരു നാള്‍..., സൂര്യന്‍ പടിഞ്ഞാറസ്തമിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന നേരം. കുഞ്ഞു തന്റെ വീട്ടിലെ പൂച്ചയോടൊപ്പം കളിച്ചു കൊണ്ടിരിക്കുകയാണ്. ഇടക്ക് പൂച്ചയെ എടുത്ത് മുകളിലേക്ക് എറിഞ്ഞു. എങ്ങനെ എറിഞ്ഞാലും പൂച്ച നാലു കാലില്‍ വീഴുമെന്ന് അവനോട് ആരോ പറഞ്ഞു. കുഞ്ഞു അതാണ് പരീക്ഷിക്കുന്നത്. ശരിയാണ്...! പൂച്ചയെ എങ്ങനെ മുകളിലേക്കെറിഞ്ഞിട്ടും അത് നാലും കാലും കുത്തി തന്നെ നിലത്തേക്ക് പതിച്ചു. പല തവണയായപ്പോള്‍ കുഞ്ഞുവിനു വാശിയായി. അവന്‍ പൂച്ചയെ കൂടുതല്‍ ആക്കത്തില്‍ മുകളിലേക്ക് എറിഞ്ഞു. പൂച്ച തന്നെ വിജയി. ഒപ്പം പൂച്ചക്ക് ദേഷ്യം വന്നു തുടങ്ങി. അങ്ങനെ വീണ്ടും എറിയാനായി കുഞ്ഞു പൂച്ചയെ എടുക്കാനാഞ്ഞതും കുഞ്ഞുവിന്റെ കുസൃതികരങ്ങളില്‍ പൂച്ച കൂര്‍ത്ത നഖങ്ങള്‍ക്കൊണ്ട് ആഞ്ഞ് മാന്തി...!!! ആദ്യം കൈത്തണ്ടയില്‍ വെളുത്ത ഒരു വര.. പിന്നെ രക്തം പ...