മദ്ധ്യപ്രദേശിലെ, ബിലാസ്പൂര്‍ എന്ന നഗരം. നഗരത്തിന്റെ ഒരു കോണില്‍ ഉള്ളിലേക്ക് കയറി ഒരു വലിയ ഗേറ്റ്... ബിലാസ്പൂറിലെ ക്രിസ്റ്റ്യന്‍ പള്ളിയുടെ ശവക്കോട്ട സ്ഥിതി ചെയ്യുന്നതവിടെയാണ്. അതായത്... പള്ളി റയില്‍വേ കോളനിയിലാണ്. അവിടെ ശവക്കോട്ട കെട്ടാനുള്ള സ്കോപ്പില്ലാഞ്ഞിട്ടാവണം ശവക്കോട്ട മറ്റൊരിടത്താക്കിയത്. ശവക്കോട്ടക്ക് ചുറ്റും പലയിടങ്ങളിലായി പലരും താമസിക്കുന്നുണ്ട്. 2-3 ഏക്കറോളം പടര്‍ന്നു കിടക്കുന്ന ശവക്കോട്ടക്ക് ഒരു നോട്ടക്കാരനുണ്ട്... പൌലോസ് എന്നു വിളിക്കാം നമുക്കയാളെ..!! ശവക്കോട്ടയുടെ ഗേറ്റിനുള്ളില്‍ - ഗേറ്റിനോട് ചേര്‍ന്ന് - ഒരു നീണ്ട ഓടിട്ട വീട്.. നാലു മുറികള്‍ ഉള്ള ഒരു വീട്. അവിടെയാണ് പൌലോസും കുടുംബവും ജീവിക്കുന്നത്.. ശവക്കോട്ടക്കുള്ളില്‍ ജീവിക്കുന്നവര്‍ എന്നതു കൊണ്ട് തന്നെ... പലര്‍ക്കും അവര്‍ ഒരു അത്ഭുതമാണ്...!!! പൌലോസ് ഒരു ഒത്ത മനുഷ്യനാണ്... രാത്രിയില്‍ കണ്ടാല്‍ ചിലപ്പോ പേടിച്ചെന്നും വരാം... അങ്ങനെ ഒരു പ്രകൃതമെന്ന് പറയാം. പൌലോസ് ചേട്ടന്റെ മൂത്ത മകന്‍ (രണ്ട് ആണ്‍കുട്ടികളുണ്ടയാള്‍ക്ക്) ഒരു പിക്നിക്കില്‍ വച്ച് വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു എന്നത് ഒരു അവരുടെ ഏറ്റവും വലിയ ഒരു ദു:ഖവുമായിര...