Skip to main content

ട്രയിനില്‍ നിന്നൊരു പ്രേതം

ഫെബ്രുവരിയിലേ ഒരു തണുത്ത ദിവസം. നാട്ടില്‍ നിന്നും ഫോണ്‍. അത്യാവശ്യമായി നാട്ടില്‍ ചെല്ലണമത്രെ. അത്യാവശ്യമായി ഇങ്ങനെ പോകേണ്ടി വന്നതിനാല്‍ നേരത്തെ ടികറ്റ് റിസര്‍വ് ചെയ്യാനും കഴിഞ്ഞില്ലാ. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് രാത്രി 10.20 ന് പനവേലില്‍ നിന്നും ഒരു വണ്ടി കിട്ടുമത്രെ... ഓഖാ എക്സ്പ്രസ്സ്. ഒരു തരത്തിലാണ് ഓടിപിടിച്ച് രാത്രി 10.20 ന് പനവേലില്‍ നിന്നും ട്രയിന്‍ പിടിക്കാന്‍ കഴിഞ്ഞത്. ഭാഗ്യത്തിന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍‍ അധികം തിരക്ക് അനുഭവപ്പെട്ടില്ല. വലിയ ബുദ്ധിമുട്ടില്ലാതെ ഒരു സീറ്റും തരപ്പെട്ട് കിട്ടി.

കുറെ നേരം അങ്ങനെ ഇരുന്നപ്പോള്‍ ഉറക്കം വന്നു. അതിനിടയിലാണ് റോഹാ എത്തിയപ്പോള്‍ അയാള്‍ കയറിയത്. ഇപ്പോള്‍ ഒരു വിധം തിരക്കായ അവസ്ഥ. ജനാല-സൈഡിലെ ഞാനിരിക്കുന്ന ഒറ്റസീറ്റില്‍ ഒരിത്തിരി സ്ഥലം അയാള്‍ എന്നോട് ചോദിച്ചു. അയാള്‍ കൂടി ഇരുന്നാല്‍ എനിക്ക് മര്യാധക്ക് ഇരുന്ന് ഉറങ്ങാനാവില്ല. എന്നാലും ഞാന്‍ ഇത്തിരി ഒതുങ്ങി ഇരുന്നു. അയാള്‍ അവിടെ ഇരുന്നു. പിന്നീട് പതിയെ പതിയെ ഞാനും അയാളും കമ്പനിയായി. അയാള്‍ - റിജോ - റോഹയില്‍ ഏതോ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. നാട്ടില്‍ അടുത്ത ബന്ദു ആരോ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആയതിനാലാണ് റിജോക്കും ഇങ്ങനെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ പോകേണ്ടി വന്നത്. എന്റെ കയിലിരുന്ന മലയാളം ആഴച്ചപതിപ്പുകളും മറ്റും വായിച്ചും റിജോയുടെ കയിലുരുന്ന വാക്മാനില്‍ നിന്ന് ഞാന്‍ പാട്ട് കേട്ടും യാത്ര തുടര്‍ന്നു. ഇടക്ക് ഞാനെപ്പൊഴോ ഉറങ്ങി. റിജോ താഴെ പേപ്പര്‍ വിരിച്ച് കുറച്ച് നേരം കിടന്നുറങ്ങുകയും ചെയ്തു.

ഇടക്കിടെ ഞാന്‍ ഉണര്‍ന്നു. അങ്ങനെ ഇരുന്ന് ഉറങ്ങുന്നതിന്റെ ബുദ്ധിമുട്ട്. റിജോ സുഖമായി ഉറങ്ങുന്നുണ്ട് താഴെ കിടന്ന്. ഇടക്കിടെ ആരെങ്കിലും കടന്നു പോകുമ്പോള്‍ കാലു കൊള്ളുന്നതൊഴിച്ചാല്‍ സുഖകരമായ ഉറക്കം. അങ്ങനെ ഇങ്ങനെ ഉറങ്ങിയും ഉണര്‍ന്നും നേരം വെളുത്തു. പിന്നെ ഞാന്‍ ചായ വാങ്ങിച്ചു... ഞാനും റിജോയും കുടിച്ചു. ഇടക്ക് ദോശയും വടയും വന്നതും ഞങ്ങള്‍ ഒന്നിച്ച് തന്നെ വാങ്ങി കഴിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ഇടക്ക് ഞങ്ങള്‍ വാതില്‍ക്കല്‍ പോയി നില്‍ക്കും ഇങ്ങനെ കാഴ്ച്ചയൊക്കെ കണ്ട്... കാറ്റൊക്കെ കൊണ്ട്... തമാശകളൊക്കെ പറഞ്ഞ്. ആ സമയത്ത് ആരെങ്കിലും സീറ്റില്‍ ഇരിക്കും എന്നാലും ഞങ്ങള്‍ തിരിച്ചു ചെല്ലുമ്പോള്‍ എഴുന്നേറ്റ് തരും. ഇടക്ക് റിജോയുടെ മൊബൈല്‍ക്യാമറയില്‍ ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഒരു ഫോട്ടൊയും ഒക്കെ എടുത്ത് ശരിക്കും രസകരമായ ഒരു യാത്രയാവുകയായിരുന്നു.

ഏതാണ്ട് കേരളത്തിലേക്ക് കടന്ന നേരം...! ഫെബ്രുവരിയുടെ നേര്‍ത്ത തണുപ്പ് കൂടുതല്‍ സുഖകരമായി തോന്നി നാട്ടിലേക്ക് കടന്നപ്പോള്‍. ഞാനും റിജോയും വാതില്‍ക്കല്‍ നിന്ന് കൊണ്ട് നാടിന്റെ തണുത്ത സുഖന്ദവും മാസ്മരസുഖവും കാറ്റിനൊപ്പം, ഒപ്പം ആസ്വദിച്ചു. കുറെ സമയം അങ്ങനെ നിന്നതിനു ശേഷം ഞാന്‍ അകത്ത് സീറ്റില്‍ പോയിരുന്നു. കുറെ സമയങ്ങള്‍ കടന്ന് പോയി. വാതില്‍ക്കല്‍ നിന്നവരുടെ ഒച്ചയും ബഹളവും കേട്ടാണ് ഞാന്‍ അങ്ങോട്ട് ചെന്നത്. ആരോ ട്രയിന്റെ ചെയിനും വലിച്ചു അപ്പോഴേക്കും.

കാര്യം അറിഞ്ഞ് ഞാന്‍ ചെറുതല്ലാതെ നടുങ്ങി. റിജോ ട്രാക്കിനു സൈഡിലേ പോസ്റ്റില്‍ തലയിടിച്ച് പുറത്തേക്ക് തെറിച്ചു പോയത്രെ. കുറെ അധികം ദൂരെ ചെന്ന് ട്രയിന്‍ ഞരങ്ങി നിന്നു. എനിക്ക് ഇറങ്ങി ചെന്ന് നോക്കണമെന്നുണ്ടായിരുന്നു. പക്ഷെ മനസിലെ പേടി അതിനു സമ്മതിച്ചില്ല. കുറെ നേരങ്ങള്‍ക്ക് ശേഷം ട്രയിനിലെ അധികാരപ്പെട്ടവരും പോലീസുകാരും ചേര്‍ന്ന് റിജോയുടെ ശരീരം രക്തത്തില്‍ കുളിച്ച് ബോഗിയില്‍ കൊണ്ടു വന്നു. അപ്പോഴും ആ ശരീരത്തില്‍ ജീവന്‍ ബാക്കിയുണ്ടായിരുന്നു. ഫസ്റ്റ് എയ്ഡുമായി ഗാര്‍ഡ്ഡ്‌സ് വന്നപ്പോഴേക്കും ആ ശരീരം നിലച്ചിരുന്നു.... എന്നെന്നേക്കുമായി...!! മുഖത്തിന്റെ ഒരു വശം മൊത്തം അടിച്ച് പോയിരിക്കുന്നു. ഒന്നേ ഞാന്‍ ആ മുഖത്തേക്ക് നോക്കിയുള്ളൂ. വണ്ടി വീണ്ടും ട്രാക്കിലൂടെ നിരങ്ങി തുടങ്ങി. ഇടക്ക് എന്നോട് പോലീസ്കാര്‍ അയാളെ അറിയുമോ എന്നൊക്കെ അടങ്ങുന്ന രീതിയില്‍ കുറെ ചോദ്യങ്ങള്‍ ചോദിച്ചു. എനിക്കറിയാവുന്നത് ഞാന്‍ പറഞ്ഞു. റിജോയുടെ ബാഗും ഒക്കെ എന്നെ നോക്കി പല്ലിളിച്ചു കാട്ടുന്നതായി എനിക്ക് തോന്നി. പിന്നെ അടുത്ത സ്റ്റേഷനില്‍ റിജോയുടെ ശവശരീരം ഇറക്കി. ഒപ്പം അവന്റെ ബാഗും എല്ലാം.

മുഖത്തിന്റെ പകുതി രക്തത്തില്‍ മുങ്ങി, കവിളിലെ മാംസമെല്ലാം പുറത്തേക്ക് തെറിച്ച്.. ഹോ.. എന്റെ മനസില്‍ നിന്ന് ആ കാഴ്ച്ച പോകാതെ കിടന്നു. ഒന്നും മിണ്ടാന്‍ പോലുമാവാതെ, ഇടക്കിടെ കുറെ വെള്ളം മോന്തി വിറയല്‍ ബാധിച്ച് ഞാന്‍ അവിടെ ഇരുന്നു. ആരൊക്കെയോ എന്തൊക്കെ സംസാരിക്കുന്നുണ്ട്. എനിക്കൊന്നും മനസിലാവുന്നില്ല. ആ വല്ലാത്ത കാഴ്ച്ചയും കുറെ നിമിഷങ്ങള്‍ മുന്നെ വരെയുള്ള ഞങ്ങളുടെ ചങ്ങാത്തവും എല്ലാം മനസില്‍ തികട്ടി തികട്ടി വന്നു. എങ്ങനെയോക്കെയോ എര്‍ണാകുളത്തെത്തി. പിന്നെ വീട്ടിലേക്കും പോയി.

തിരക്ക് പിടിച്ച് ദിനങ്ങളായിരുന്നു പിന്നെയുള്ളത്. കുറച്ച് ദിവസത്തെ മാത്രമെ അവധി കിട്ടിയിട്ടുള്ളു. കുറെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു താനും. അതൊക്കെ ഒരു വിധം ശരിയാക്കുന്നതിനിടയില്‍ റിജോയുടെ കാര്യം ഞാന്‍ ശരിക്കും മറന്നു. അതിനിടയിലാണ് അറിഞ്ഞത് എന്റെ അകന്ന ബന്ധത്തിലൊരു അമ്മാവന്‍ എര്‍ണാകുളത്ത് ഒരു ഹോസ്പിറ്റലില്‍ കിടപ്പുണ്ടത്രെ. എന്തായാലും വന്നതല്ലെ ഒന്ന് കണ്ടേക്കാം എന്ന് കരുതി ഞാന്‍ അവിടെ ഒന്ന് പോയി.

ഹോസ്പിറ്റലിന്റെ നീണ്ട ഇടനാഴിയിലൂടെ നടക്കുമ്പോള്‍ സ്പിരിറ്റിന്റേയും ഒക്കെയായിട്ടുള്ള ഒരു വല്ലാത്ത ഗന്ധം മൂക്കില്‍ അടിച്ചു കയറി. നീണ്ട ഇടനാഴിയില്‍ അവിടിവിടെ ഇരുട്ട് കടന്നു കൂടിയിട്ടുണ്ട്. ചിലയിടങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും അണഞ്ഞു പോയേക്കാമെന്ന നിലയില്‍ കത്തിനില്‍ക്കുന്ന ട്യൂബുകള്‍. ഇടനാഴിയുടെ മറു വശത്ത് നിന്ന് ആളുകള്‍ വരുന്നതിനൊപ്പം, മിന്നി മിന്നി തെളിയുന്ന ട്യൂബിന്റെ വെളിച്ചത്തില്‍ ഒരു മുഖം മിന്നിമറയുന്നത് നടുക്കത്തോടേ ഞാന്‍ കണ്ടു - ട്രയിനില്‍ വച്ച് മരിച്ച റിജോയുടെ മുഖം. ഭയം മനസില്‍ പെരുമ്പറ മുഴക്കുന്നു...!!! മറവിയുടെ ഇടനാഴിയില്‍ മറഞ്ഞു പോയ ആ മുഖം പെട്ടെന്ന് പിന്നെയും എന്നെ തേടി വന്നു. ഇടനാഴിയിലെ ഇരുട്ടിലൂടെ ആ മുഖം എന്റെ അടുത്തേക്ക് അടുത്തേക്ക് വരുന്നത് ഒരു നിഴലായി ഞാന്‍ കണ്ടു. പിന്നെ തിരക്കില്‍ പെട്ടെന്നോണം ആ നിഴല്‍ മറഞ്ഞു പോയി.

മനസിലെ എല്ലാ ധൈര്യവും ആവാഹിച്ചെടുത്ത്... ഞാന്‍ ആ മുഖം തിരക്കി ഇടനാഴിയിലൂടെ ഓടി ചെന്നു. ഇടനാഴിയിലെ ആ ഇരുട്ടില്‍, ആ ഇടനാഴി തിരിഞ്ഞു പോകുകയാണ്. അപ്പോള്‍ പിന്നെ ആ നിഴല്‍ പോയത് തിരിഞ്ഞു പോയ ഇടനാഴിയിലേക്കാവണം. ആ ഊഹത്തില്‍ ഞാനാ ഇടനാഴിയിലൂടെ നടന്നു... ആരുമില്ലാത്ത ഇടനാഴി. ആളുകള്‍ നടക്കുന്നില്ലാത്ത സ്ഥലം പോലെ തോന്നിച്ചു അത്. വല്ലത്തൊരു ദുഃര്‍ഗന്ധവും കൂടിചേര്‍ന്ന് ആ ഇടനാഴിയെ കൂടുതല്‍ ഭയാ‍നകമാക്കി. ആ ഇടനാഴി ചെന്നു നിന്നിടത്ത് ഉള്ള മുറിക്ക് പുറത്ത് കാട്ടാളനെ പോലെ ഒരു മനുഷ്യന്‍ സെക്യൂരിറ്റി ആയി നില്‍പ്പുണ്ടായിരുന്നു. ഞാന്‍ തല ഉയര്‍ത്തി ആ മുറിയുടെ ബോര്‍ഡ് വായിച്ചു. “മോര്‍ച്ചറി” - ഇത്തവണ ഞാന്‍ വല്ലാണ്ട് ഭയന്നു.
-
സെക്യൂരിറ്റി എതോ ശത്രുവിനോടെന്ന രീതിയില്‍ തല കൊണ്ട് ആംഗ്യത്തില്‍ എന്തു വേണം എന്ന് ചോദിച്ചു. “ഇപ്പോള്‍ ഇങ്ങോട്ട് ഒരാള്‍ വന്നിരുന്നോ?” എന്ന് ഞാന്‍. “ശവമായോ, അതോ ജീവനോടേയോ?” അയാളുടെ ചോദ്യം എന്നെ കൂടുതല്‍ ഭയചകിതനാകി. “ഇപ്പോള്‍ ഒരാള്‍ ഇങ്ങോട്ട് നടന്ന് വന്നില്ലെ?” - ഞാന്‍. “കണ്ടില്ലാ, ഞാന്‍ മുത്രം ഒഴിക്കാന്‍ പോയിരിക്കുകയാരുന്നു. വേണമെങ്കില്‍ കയറി നോക്കു.. ആരെങ്കിലുമുണ്ടൊന്ന്..!!” എന്ന് അയാള്‍. എന്തു ചെയ്യണം? കയറി നോക്കാന്‍ മനസ് സമ്മതിക്കുന്നില്ല...! എന്നാലും...!!! “ചേട്ടന്‍ ഒന്ന് നോക്കീട്ട് പറഞ്ഞാല്‍ മതി.” അയാളെന്നെ സൂക്ഷിച്ച് ഒന്ന് നോക്കിയിട്ട് പിന്നെ തിരിഞ്ഞ് ആ മോറ്ച്ചറിയുടെ വീതിയുള്ള വാതില്‍ പതിയെ തുറന്നു...!! വാതില്‍ തുറക്കുന്ന ശബ്ദം കേട്ടിട്ടെന്നവണ്ണം അകത്തു നിന്നിരുന്ന അയാള്‍ തിരിഞ്ഞ് നോക്കി. മോര്‍ച്ചറിക്കുള്ളിലെ ചെറിയ വെളിച്ചത്തില്‍ ഞാനാ മുഖം കണ്ടു... എന്നെ തന്നെ തുറിച്ച് നോക്കുന്ന മുഖം... റിജോയുടെ മുഖം....!!! അതെ..., ട്രയിനില്‍ എന്റെ കണ്മുന്നില്‍ വച്ച് പിടഞ്ഞ് മരിച്ച റിജോ....!!!

(തുടരും)

Comments

കനല്‍ said…
(((ഠോ)))
തേങ്ങ ഉടച്ചു...

മോനേ നീ ഇങ്ങനെ ബൂലോകരെ വിരട്ടാന്‍ തുടങ്ങിയാലോ?
വായിച്ചപ്പഴേ ഉറപ്പിച്ചതാ ഇത് നിന്റെ ഭാവന ആയിരിക്കുമെന്ന്. എന്തായാലും ഭാവന കലക്കി. സൂചിമുനെ നിറുത്താതെ ബാക്കി വിടുമോനെ
എന്റെ വാഴേട്ടോ.....

ആദ്യം ഒരു കുരിശു തന്നേ.........പിന്നെ മതി പ്രേതകഥ പറയുന്നത്.....
ഫിറ്റാവാന്‍ വേണ്ടി അടിക്കരുത്..
ഫിറ്റായാല്‍ ഉടനേപോയി ഹൊറര്‍പടം കാണരുത്..
ഹൊറര്‍ പടം കണ്ടാലുടനേ കിടന്നുറങ്ങരുത്...
ഉറങ്ങുന്നെങ്കിലും സ്വപ്നം കാണാതിരിക്കണം..
സ്വപ്നം കണ്ടാലും അത് കഥയാക്കരുത്...
കഥയാക്കിയാലും അതിങ്ങനെ ബ്ലോഗിലിട്ട് പാവങ്ങളെ പേടിപ്പിക്കരുത്...
പേടിപ്പിച്ചാല്‍....
hi said…
:(..aliyaa..ingnae suspensil nirthathe...
ഇന്ന് കാലത്തുണര്‍ന്നു, മഴ പുറത്തിറങ്ങണ്ട, പരീക്ഷ ആയകൊണ്ട് അരുണ്‍ മിണ്ടുന്നുമില്ലാ.അല്ലങ്കില്‍ അവനെ കത്തി വച്ചാല്‍ മതിയാരുന്നു ഒരു കാപ്പി അവനും കൊടുത്ത് ഞാനും വേതാളം തുങ്ങുന്നപോലെ ഓണ്‍ലൈനില്‍ തൂങ്ങി...
മെയില്‍ നൊക്കി..
സൈഡില്‍ ജോസ്മോന്റെ ചുവന്ന വെളിച്ചം,
‘ഏമാനെ കണ്ടപ്പൊഴാ പോത്തിന്റെ കാര്യം ഓര്‍മിച്ചത്’ രണ്ടു ദിവസായീ ഇതൊന്നു വായിക്കണമെന്ന് നിരീക്കുന്നു ...അങ്ങനെ ഞാന്‍ വായിക്കുവാണ്. ചെവീല്‍ പാട്ടും, അരുണ്‍ അപ്പുറത്താ വേറെ ആരും ഇവിടില്ലാ.ഞാന്‍ വായിച്ച് വായിച്ച് ദാ ഇവിടെഎത്തി ...>
“മനസിലെ എല്ലാ ധൈര്യവും ആവാഹിച്ചെടുത്ത്... ഞാന്‍ ആ മുഖം തിരക്കി ഇടനാഴിയിലൂടെ ഓടി ചെന്നു. ഇടനാഴിയിലെ ആ ഇരുട്ടില്‍, .......”

അപ്പൊ ദേ എന്റെ തോളെല്‍ തട്ടുന്നു,അതി വെളുപ്പാന്‍ കാലത്താണെ,ഞാന്‍ കൂവി.
കണ്ണും അടച്ചു പിടിച്ചു കൂവി ..
അപ്പൊ അവന്‍ എന്റെ ഹെഡ്‌ഫോണ്‍ എടുത്തു മാറ്റിഎന്നിട്ട് കുലുക്കി വിളിച്ചു ..
അമ്മേ എന്താ ഇത്?
അവന്‍ പോകുവാ എന്നു പറയാന്‍ വന്നതാ.

ദേ, ജോസ്‌മോനെ ഒള്ള് കാര്യം പറയാം,
ഇതൊന്ന് തീര്‍ക്ക്...
ഹരി പറഞ്ഞത് ഒന്നുടെ പറയുന്നു....
അയ്യൊ പറയാന്‍ വന്നത് പറഞ്ഞില്ലാ.
കഥ കൊള്ളാം പോരട്ടെ ബാക്കി കൂടി...
smiju viswan said…
എന്തോന്നു മാഷെ നിങ്ങള്‍ ഏകതാ കപൂറിനു പഠിക്കുവാണൊ??????
ഒരു സുസ്പെന്‍സ്.......
മര്യാദക്ക് ഇതിന്റെ ബാക്കി എഴുതിക്കോ....
ഇല്ലെങ്കില്‍ ആളെ വിട്ട് തല്ലിക്കും പറഞ്ഞേക്കാം.......

മനുഷ്യനെ പ്യാടിപ്പിക്കാന്‍ ഓരോത്തന്മാര് എറങ്ങിയേക്കുവാ....


കൊള്ളാം ട്ടോ.......
സൂപ്പര്‍.......

Popular posts from this blog

മനുഷ്യനെ കൊല്ലുന്ന പ്രേതങ്ങള്‍....

ആരോ പറഞ്ഞ് കേട്ടത്.... മസാല ചേര്‍ത്ത്... കുന്നുകളും മലകളും പച്ചപ്പുല്‍മേടുകളും കാടും മേടും ഒക്കെയുള്ള പ്രകൃതിരമണീയമായ ഞങ്ങളുടെ നാട്. പ്രകൃതി... അതെങ്ങനെയായാലും... പ്രേതങ്ങള്‍ക്കെന്തിരിക്കുന്നു...!!!?? എന്തായാലും ഇങ്ങനെയുള്ള ഞങ്ങളുടെ നാട്ടിലെ ഒരു കാട്ടു പ്രദേശം. വല്ലപ്പോഴും മാത്രം മനുഷ്യനെ കാണാന്‍ കഴിയുന്ന നാടിന്റെ മൂല. അവിടെ സ്ഥിരമായി പോകാറുള്ളത് ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന കള്ള് ചെത്തുകാരന്‍ കുട്ടപ്പന്‍ മാത്രം. കാരണം അവിടെ കുറെ പനകള്‍ ഉണ്ട്... ചെത്താന്‍. നാട്ടിലെ അറിയപ്പെടുന്ന ഒരു ധൈര്യശാലിയാണ് ഈ പറയുന്ന കുട്ടപ്പന്‍. അതുകൊണ്ട് തന്നെയാണ് അദ്ദേഹം മാത്രം കാടിനോട് സമമായ ആ പ്രദേശത്ത് പോയി യക്ഷിപ്പനകള്‍ പോലെ നില്‍ക്കുന്ന ആ പനകള്‍ക്ക് മുകളില്‍ കയറി കള്ളെടുക്കാന്‍ തുനിയുന്നതും. അവിടുത്തെ കള്ളിന് പ്രത്യേക ഒരു സുഖമാണ് എന്ന് നാട്ടുകാരുടെ സര്‍ട്ടിഫിക്കേറ്റും ഉള്ളതാണ്. എന്നാല്‍ ഒരു നാള്‍....!!! ഒരു വൈകുന്നേരമാണ് ജനം അറിയുന്നത്... കുട്ടപ്പന്‍ ആ കാട്ട് പ്രദേശത്ത് ഒരു പനക്ക് ചുവട്ടില്‍ മരിച്ചു കിടക്കുന്നു. ജനം അങ്ങോട്ട് ഓടിയടുത്തു...! ഒന്ന് പോയി ചത്തു കിടക്കുന്ന കുട്ടപ്പനെ കാണാന്‍ ആഗ്രഹിച്ച പലരേയ

ഹൈവേ യക്ഷികള്‍

മുംബയ്. ഈസ്റ്റേണ്‍ എക്സ്പ്രസ്സ് ഹൈവേ. ഒരു കറുത്തവാവിന്റെ രാത്രി. അയാള്‍ വിക്രോളിയിലെ ഓവര്‍ ബ്രിഡ്ജിനടുത്ത് തന്റെ ഓട്ടോയില്‍ കാത്തിരുന്നു യാത്രക്കാരനേയും കാത്ത്. അങ്ങനെ ഇരിക്കെ ഒരു യാത്രക്കാരന്‍ അയാളെ സമീപിച്ചു. “മുളുണ്ട്...” അയാള്‍ കയറി കഴിഞ്ഞു. ഓട്ടോക്കാരന്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്ത് യാത്ര ആരംഭിച്ചു. ഹൈവേയില്‍ പലയിടത്തും വെളിച്ചമില്ലാ...!! ഓട്ടോയുടെ ഹെഡ് ലൈറ്റില്‍ നിന്നും വരുന്ന ഇത്തിരി വെളിച്ചവും പിന്നെ ഇടക്കിടെ വന്നു പോകുന്ന വലിയ വാഹനങ്ങളുടെ വെളിച്ചവും മാത്രമാണ് ഒരു റോഡിന്റെ അവസ്ഥ കാണിക്കുന്നതും ഓട്ടോ മുന്നൊട്ട് കൊണ്ടു പോകാന്‍ സഹായിക്കുന്നതും. പുറകില്‍ കയറിയ യാത്രക്കാരന്‍ തികച്ചും നിശ്ബ്ദനായിരുന്നു. റിയര്‍ വ്യൂവിലൂടേ നോക്കിയെങ്കിലും ആ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ലാ. വണ്ടി ഓടിക്കൊണ്ടേയിരുന്നു. ഇടക്ക് വാശി ബ്രിഡ്ജിലേക്ക് തിരിയുന്നതിനടുത്തുള്ള ഓവര്‍ബ്രിഡ്ജിലൂടെ ഓട്ടൊ നീങ്ങാന്‍ തുടങ്ങവേ കടന്നു പോയ ഒരു ട്രക്കിന്റെ വെളിച്ചത്തില്‍ അയാള്‍ - ഓട്ടോക്കാരന്‍ - കണ്ടു.... ഒരു സ്ത്രീ ഓട്ടൊയ്ക്ക് കൈ കാട്ടുന്നു. എന്തു ചെയ്യണമെന്ന് ശങ്കിച്ചെങ്കിലും അയാള്‍ പുറകിലെ യാത്രക്കാരനോട്