കണ്ണു തുറന്നപ്പോള്‍ ഞാന്‍ ഒരു ബെഡ്ഡിലാണ്. എന്താണെനിക്ക് സംഭവിച്ചത്? എവിടെയാണ് ഞാനിപ്പോള്‍? ഞാന്‍ സ്ഥലമെല്ലാം ഒന്ന് നിരീക്ഷിച്ചു. ഹോസ്പിറ്റലിലെ ഒരു ബെഡ്ഡിലാണ് ഞാന്‍. മോര്‍ച്ചറിക്കുള്ളില്‍ നില്‍ക്കുന്ന റിജോയെ ഞാന്‍ കണ്ടതാണ്. അതിനു ശേഷം എനിക്കൊന്നും ഓര്‍മ്മയില്ല. ഒന്നും മനസിലാവുന്നില്ല. പക്ഷെ ഒന്ന് എനിക്കുറപ്പാണ്. മോര്‍ച്ചറിക്കുള്ളില്‍ ഞാന്‍ റിജോയെ കണ്ടു. എന്റെ കണ്‍മുന്നില്‍ പിടഞ്ഞു മരിച്ച റിജോയെ, ഞാന്‍ മോര്‍ച്ചറിക്കുള്ളില്‍ ജീവനോടേ കണ്ടു. ഉള്ളില്‍ വീണ്ടൂം ഭയത്തിന്റെ കണികകള്‍ക്ക് ജീവന്‍ വച്ചു. പേടിയോടേ ഞാന്‍ ചുറ്റും കണ്ണോടിച്ചു. എഴുന്നേല്‍ക്കാന്‍ നോക്കിയെങ്കിലും തലയിലെ വല്ലത്ത ഒരു പെരുപ്പ് എന്നെ എഴുന്നേല്‍ക്കാന്‍ സമ്മതിച്ചില്ല. പെട്ടന്നാണ്... മുറിയുടെ വാതില്‍... ഒരു വല്ലാത്ത ശബ്ദത്തോടെ തുറക്കപ്പെട്ടത്. ഒരു നഴ്സ് റൂമിലേക്ക് കടന്നു വന്നു. “ എന്താണെനിക്ക് സംഭവിച്ചത്? എന്നെ ആരാണിവിടെ എത്തിച്ചത്?“ നഴ്‌സ് എന്നെ നോക്കി ഒന്ന് ചിരിച്ചു. പിന്നെ പറഞ്ഞു. “ഇത്ര പേടിയാണെങ്കില്‍ പിന്നെ എന്തിനാണ് മോര്‍ച്ചറി കാണാന്‍ പോയത്?” “മോര്‍ച്ചറിയില്‍ ഞാനൊരാള...
ഫെബ്രുവരിയിലേ ഒരു തണുത്ത ദിവസം. നാട്ടില്‍ നിന്നും ഫോണ്‍. അത്യാവശ്യമായി നാട്ടില്‍ ചെല്ലണമത്രെ. അത്യാവശ്യമായി ഇങ്ങനെ പോകേണ്ടി വന്നതിനാല്‍ നേരത്തെ ടികറ്റ് റിസര്‍വ് ചെയ്യാനും കഴിഞ്ഞില്ലാ. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് രാത്രി 10.20 ന് പനവേലില്‍ നിന്നും ഒരു വണ്ടി കിട്ടുമത്രെ... ഓഖാ എക്സ്പ്രസ്സ്. ഒരു തരത്തിലാണ് ഓടിപിടിച്ച് രാത്രി 10.20 ന് പനവേലില്‍ നിന്നും ട്രയിന്‍ പിടിക്കാന്‍ കഴിഞ്ഞത്. ഭാഗ്യത്തിന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ അധികം തിരക്ക് അനുഭവപ്പെട്ടില്ല. വലിയ ബുദ്ധിമുട്ടില്ലാതെ ഒരു സീറ്റും തരപ്പെട്ട് കിട്ടി. കുറെ നേരം അങ്ങനെ ഇരുന്നപ്പോള്‍ ഉറക്കം വന്നു. അതിനിടയിലാണ് റോഹാ എത്തിയപ്പോള്‍ അയാള്‍ കയറിയത്. ഇപ്പോള്‍ ഒരു വിധം തിരക്കായ അവസ്ഥ. ജനാല-സൈഡിലെ ഞാനിരിക്കുന്ന ഒറ്റസീറ്റില്‍ ഒരിത്തിരി സ്ഥലം അയാള്‍ എന്നോട് ചോദിച്ചു. അയാള്‍ കൂടി ഇരുന്നാല്‍ എനിക്ക് മര്യാധക്ക് ഇരുന്ന് ഉറങ്ങാനാവില്ല. എന്നാലും ഞാന്‍ ഇത്തിരി ഒതുങ്ങി ഇരുന്നു. അയാള്‍ അവിടെ ഇരുന്നു. പിന്നീട് പതിയെ പതിയെ ഞാനും അയാളും കമ്പനിയായി. അയാള്‍ - റിജോ - റോഹയില്‍ ഏതോ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. നാട്ടില്‍ അടുത്ത ബന്ദു ആരോ ഗുരുതരാവസ്ഥയില്‍ ആശു...